fire
പാർക്കിംഗ് ഗ്രൗണ്ടിൽ തീയണക്കുന്ന ഫയർഫോഴ്സ്

കിഴക്കമ്പലം: പട്ടിമ​റ്റത്ത് അന്ന അലുമിനിയം ഷോറൂമിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽഇന്നലെ രാവിലെ 10 മണിയോടെ പുൽത്തകിടികൾക്ക് തീ പിടിച്ചു.അഞ്ചു കാറുകൾപാർക്ക് ചെയ്തിരുന്നു. വേസ്റ്റ് ബിന്നിൽ നിന്നാണ് തീ പടർന്നത്. പട്ടിമറ്റം ഫയർ ഫോഴ്സ് സ്ഥലത്തെത്തി കാറുകളിലേക്കും സമീപത്തുള്ള റബ്ബർ തോട്ടത്തിലേയ്ക്കും തീ പടരാതെ അണച്ചു. അസിസ്​റ്റന്റ് സ്​റ്റേഷൻ ഓഫീസർ കെ.പി മോഹനന്റെ നേതൃത്വത്തിൽ സീനിയർ ഫയർആൻഡ് റെസ്‌ക്യൂ ഓഫീസർ എം.സി ബേബി, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എൽദോസ് മാത്യു,എ.പി സിജാസ് ,മഹേഷ്എം.നായർ,ഹോം ഗാർഡ് സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.