വൈപ്പിൻ: എളങ്കുന്നപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രക്കുളത്തിലെ വെള്ളം സമീപവാസികൾക്ക് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുവാൻ മുൻകൈയെടുത്ത എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിനും എളങ്കുന്നപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഭാരവാഹികൾക്കും കൊച്ചി സർവകലാശാല മേധാവികൾക്കും ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി അഭിനന്ദനം അറിയിച്ചു.
എളങ്കുന്നപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രക്കുളത്തിലെ വെള്ളം സമീപവാസികൾക്ക് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുമ്പോൾ ഇവിടെ സ്ഥാപിച്ചിരുന്ന വാട്ടർ പ്യൂരിഫിക്കേഷൻ പ്ലാന്റ് തുരുമ്പുപിടിച്ച് ഒടിഞ്ഞുകിടക്കുകയാണ്. ഇത് എത്രയും വേഗം നന്നാക്കി കടുത്ത വേനൽക്കാലം വരുന്നതിന് മുമ്പ് ഇവിടെനിന്നും ശുദ്ധജലം ജനങ്ങൾക്ക് വിതരണം ചെയ്യുന്ന രീതിയിൽ ജില്ലാ കളക്ടർ ഇടപെട്ട് നടപടി സ്വീകരിക്കണം.
വൈപ്പിൻകരയിലെ ഉപയോഗശൂന്യമായി കിടക്കുന്ന പരമ്പരാഗത ജലശ്രോതസുകൾ എല്ലാം തന്നെ ശുദ്ധീകരിച്ച് കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിൽ മാതൃക കാണിക്കുവാൻ വിവിധ പഞ്ചായത്തുകൾ മുൻകൈയെടുക്കണം.