ekd
എടവനക്കാട് പഞ്ചായത്ത് 11-ാം വാർഡിൽ പ്ലാസ്റ്റിക് ശേഖരണം പഞ്ചായത്ത് പ്രസിഡണ്ട് കെ.യു ജീവൻ മിത്ര ഉദ്ഘാടനം ചെയ്യുന്നു.

വൈപ്പിൻ: എടവനക്കാട് പഞ്ചായത്ത് 11-ാം വാർഡിൽ പ്ലാസ്റ്റിക് ശേഖരണവും ഹരിതകർമ്മസേന യോഗവും പഞ്ചായത്ത് പ്രസിഡണ്ട് കെ.യു. ജീവൻമിത്ര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു ബെന്നി അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ പി.ജി. മനോഹരൻ ഹരിതകർമ്മ സേനാംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു .വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. നടേശൻ, കെ.ജെ. ആൽബി, വി.യു. ദാസൻ, സുജാത രവീന്ദ്രൻ, രാജഗിരി ഔട്ട് റീച്ച് കോ ഓർഡിനേറ്റർ കെ.യു. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.