dr-arya-s-nalin
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആലുവ ഫേസെറ്റ്സ് വെൽനസ് ക്ളിനിക്കിൽ 'ബ്രേക്ക് ദി ചെയിൻ' ക്ളിനിക്ക് മാനേജിംഗ് പാർട്ണർ ഡോ. ആര്യ എസ്. നളിൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കൊറോണ രോഗപ്രതിരോധ പ്രവർത്തനങ്ങളമായി ആലുവ ഫേസെറ്റ്സ് വെൽനസ് ക്ളിനിക്കും രംഗത്ത്.

ബ്രേക്ക് ദി ചെയിൻ' പദ്ധതിയുടെ ഭാഗമായി ക്ളിനിക്കിന്റെ പ്രവേശന കവാടത്തിൽത്തന്നെ സന്ദർശകർക്കായി സാനിറ്ററൈസറും മറ്റ് ക്ളീനിംഗ് ഉപകരണങ്ങളും സൂക്ഷിച്ചിട്ടുണ്ട്. കൊറോണ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ആഹ്വാനം ചെയ്യുന്ന ലഘുലേഖനങ്ങളും വിതരണം ചെയ്യുന്നുണ്ട്. ക്ളിനിക്ക് മാനേജിംഗ് പാർട്ണർ ഡോ. ആര്യ എസ്. നളിൻ ഉദ്ഘാടനം ചെയ്തു. ഡോ. തരുൺ കെ. ജോണി, സിന്ധു ജോയി, ബിജു, ജോണി, ജെസ്ലിൻ എന്നിവർ സംസാരിച്ചു.