ഫോർട്ട് കൊച്ചി: നിരവധി ടൂറിസ്റ്റുകൾ വന്നു പോകുന്ന ബോട്ട് ജെട്ടികളിൽ ഇനിയും പരിശോധന ശക്തമാക്കിയിട്ടില്ല. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, എറണാകുളം, വില്ലിംഗ്ടൺ ഐലന്റ് തുടങ്ങിയ ബോട്ട് ജെട്ടികളിൽ യാതൊരു പരിശോധനയും ഇല്ല. ടൂറിസ്റ്റുകളുടെ പറുദീസയാണ് പൈതൃകനഗരിയായ മട്ടാഞ്ചേരിയും ഫോർട്ടുകൊച്ചിയും. പൈതൃക കേന്ദ്രങ്ങളായ ജൂതപള്ളി, മട്ടാഞ്ചേരി കൊട്ടാരം, സെന്റ്. ഫ്രാൻസിസ് പള്ളി തുടങ്ങിയവഅടച്ചു പൂട്ടി. കഴിഞ്ഞ മാസം എത്തിയ ടൂറിസ്റ്റുകളിൽ പലരുംകൊച്ചിയിലെ ഹോം സ്റ്റേയിൽ കഴിയുന്നു .ജലഗതാഗത വകുപ്പ് അധികാരികൾ മുൻകൈയെടുത്ത് ബോട്ടുജെട്ടികളിലും റോ റോ ജെട്ടിയിലും പരിശോധന ശക്തമാക്കണമെന്ന് പശ്ചിമകൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി എസ്.പത്മനാഭ മല്യ ആവശ്യപെട്ടു. ഫോർട്ടുകൊച്ചി ബീച്ചിൽ ഒരാളെ പോലും കാണാൻ കഴിയാത്ത സ്ഥിതി. ഇവിടെ കച്ചവടം നടത്തിയിരുന്ന കപ്പലണ്ടി, ഐസ്ക്രീം കച്ചവടക്കാർ പെരുവഴിയിലായി. ദിവസ വാടക കൊടുക്കുന്ന ഹോട്ടലുകാരും തട്ടുകടക്കാരും പ്രതി​സന്ധി​യി​ലാണ്.