cor
ഒക്കൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ ലഘുലേഖകൾ വിതരണം ചെയ്യുന്നു.

പെരുമ്പാവൂർ: കൊറോണ ജാഗ്രതയി​ൽ മാതൃകയായി ഒക്കൽ സർവ്വീസ് സഹകരണ ബാങ്ക് .ആരോഗ്യ വകുപ്പ് തയാറാക്കിയ നിർദ്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ ബാങ്കിന്റെ പരിധിയിൽ അയ്യായിരത്തോളം വരുന്ന കുടുംബങ്ങളിൽ ബാങ്ക് ഡയറക്ടർമാരും ജീവനക്കാരും ചേർന്ന് വിതരണം ചെയ്തു. കഴിഞ്ഞ പ്രളയകാലത്തും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിനും ദുരിതബാധിതർക്ക് സഹായങ്ങൾ എത്തിക്കുന്നതിനും ബാങ്ക് ഇടപെടൽ നടത്തിയിരുന്നു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ പ്രവർത്തനങ്ങളും ബാങ്ക് പരിധിയിൽ നടപ്പാക്കാനാണ്ഭരണ സമിതിയുടെ തീരുമാനം.