കിഴക്കമ്പലം:പഞ്ചായത്ത് പരിധിയിൽ വിവിധ വാർഡുകളിലായി 12 റോഡുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ ബി.എം,ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തി​​യാക്കി​. വിവിധ റോഡുകളിലെ ടാറിംഗ് ജോലികൾ ദ്റുതഗതിയിലാണ് ജനകീയ കൂട്ടായ്മയായ ട്വന്റി 20യുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുന്നത്. കിഴക്കമ്പലത്തെ 140 പഞ്ചായത്ത് റോഡുകളിൽ പകുതിയിലധികവും ബി.എം,ബി.സി നിലവാരത്തിൽപണി​തു. ഒന്നാം വാർഡിലെ തണ്ടികമുകൾ - എടത്തിക്കാട് റോഡ്, മോട്ടിക്കര -തൈക്കാവ് റോഡ്, രണ്ടാം വാർഡിലെ ബാവപ്പടി - കപ്പേള റോഡ്, മൂന്നാം വാർഡിലെ കുന്നേക്കാട്ടുമോളം റോഡ്, മാക്കിനിക്കര കോളനി റോഡ്, നാലാം വാർഡിൽ മേച്ചേരിമോളം - കൊള്ളിമുകൾ റോഡ്, കുന്നത്തുമാരി- തച്ചംകോട്ട്പാടം റോഡ്, പതിനെട്ടാം വാർഡിലെ മുല്ലാനമോളം - പൈപ്പ് ലൈൻ റോഡ്, ചെമ്മലപ്പടി - പള്ളിത്താഴം കനാൽബണ്ട് റോഡ്, പാറക്കാട്ടുമോളം - ചെമ്മലപ്പടി റോഡ്, പത്താം വാർഡിലെ വിലങ്ങ് -കി​റ്റെക്‌സ് കനാൽ ബണ്ട് റോഡ്, ഞാറള്ളൂർ ഗോഡ്‌സ് വില്ല റോഡ് എന്നിവിടങ്ങളിലെ ടാറിംഗ് ജോലികൾ പൂർത്തിയായതായി ട്വന്റി20 ചീഫ് കോഓർഡിനേ​റ്റർ സാബു.എം.ജേക്കബ് അറിയിച്ചു.