കളമശ്ശേരി: കളമശേരി നഗരസഭയുടെ നേതൃത്വത്തിൽബ്രേക്ക് ദ് ചെയിൻ കൈ കഴുകൽ സംവിധാനം നഗരസഭാ ചെയർ പേഴ്സൺ റുഖിയാ ജമാൽ ഉദ്ഘാടനം ചെയ്തു.

ദേശീയപാതയോരത്ത് അഞ്ച് സ്ഥലത്തും കളമശേരി മെഡിക്കൽ കോളേജിൽ ഒന്നും ഒരുക്കി. സൗത്ത് കളമശേരിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡി​ംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മനോഹരൻ, കൗൺസിലർ എം.എ വഹാബ് ,മഞ്ജു ബാബു, ഹെൽത്ത് ഇൻസ്പക്ടർ എൻ. വി അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

കൊടുക്കണം

ഫോട്ടോ mail