അങ്കമാലി: കൊറോണ ജാഗ്രതയുടെ ഭാഗമായി അങ്കമാലി താലൂക്ക് ആശുപത്രിയിൽ നഗരസഭയുടെ സഹകരണത്തോടെ മർച്ചൻസ് അസോസിയേഷൻ പൊതുജനങ്ങൾക്കായി ഹാൻഡ് വാഷും സോപ്പും വിതരണം ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഡാന്റി ജോസും വൈസ് പ്രസിഡന്റ് പി.ഒ. ആന്റോയും ചേർന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. നസീമ നജീബിന് കൈമാറി. അസോസിയേഷൻ ഭാരവാഹികളായ തോമസ് കുര്യാക്കോസ്, സി.ഡി. ചെറിയാൻ, എം.ഒ .മാർട്ടിൻ എന്നിവർ സന്നിഹിതരായിരുന്നു.