കോലഞ്ചേരി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോലഞ്ചേരി യൂണിറ്റിന്റെയും സെൻറ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെയും നേതൃത്വത്തിൽ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായ 'ബ്രേക്ക് ദി ചെയിൻ' പദ്ധതി കോലഞ്ചേരി ടൗണിൽ തുടങ്ങി. സ്‌കൂൾ മാനേജർ ഫാ:സി എം കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. പൊതുജനങ്ങൾക്കും, ടൗണിൽ ബസ് കാത്തു നിൽക്കുന്നവർക്കും പ്രയോജനം ലഭിക്കത്തക്ക വിധത്തിൽ വാഷ്‌ബേസിനും ഹാൻഡ് വാഷ് ലോഷനും ശുദ്ധജലവും ക്രമീകരിച്ചിട്ടുണ്ട്. റെഡ് ക്രോസ് യൂണിറ്റ് ചെയർമാൻ രഞ്ജിത്ത് പോൾ, ഭാരവാഹികളായ ജിബു ജോർജ് തോമസ്, ജെയിംസ് പാറേക്കാട്ടിൽ, ബിനോയ് ടി.ബേബി, സുജിത് പോൾ, എവിൻ ടി .ജേക്കബ്, അജു പി.പോൾ, പോൾസൺ പോൾ, പോൾ പി .വർഗീസ്, വർഗീസ് കെ.വി എന്നിവർ നേതൃത്വം നൽകി.