അങ്കമാലി: കൊറോണയുടെ പശ്ചാത്തലത്തിൽ കൊച്ചിയിൽ വൈറോളജി ലാബ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനന് ബെന്നി ബെഹനാൻ എം.പി നിവേദനം നൽകി. കേരളത്തിലെ പ്രധാന വിമാനത്താവളമായ നെടുമ്പാശേരിയിൽ ദിനംപ്രതി പതിനായിരക്കണക്കിന് ആളുകളാണ് വന്നുപോകുന്നത്. നിലവിൽ ലാബ് സംവിധാനം ആലപ്പുഴ മെഡിക്കൽ കോളേജിൽ മാത്രമാണുള്ളത്. കൊച്ചിയിൽ വൈറോളജി ലാബ് വരുന്നതിലൂടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വരുന്ന യാത്രികർക്കും മറ്റു ജില്ലക്കാർക്കും വലിയ പ്രയോജനം ലഭിക്കുമെന്നും എം.പി ചൂണ്ടിക്കാട്ടി.