കൊച്ചി: കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ കാക്കനാട്ടേയ്‌ക്കുള്ള രണ്ടാം ഘട്ടം നിർമ്മാണത്തിന് ഉടൻ നഗരകാര്യ മന്ത്രാലയവും കേന്ദ്രസർക്കാരും നടപടി സ്വീകരിക്കണമെന്ന് ഹൈബി ഈഡൻ എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടു. ആദ്യ ലൈൻ 2017 ലും പദ്ധതിയുടെ രണ്ടാമത്തെ ലൈൻ 2019ലും പൂർത്തീകരിച്ചു. തുടർ പ്രവർത്തനങ്ങളും രണ്ടാം ഘട്ട മെട്രോ വികസനവും ഒന്നും കാര്യക്ഷമമായി നടന്നിട്ടില്ല. കൊച്ചി മെട്രോയ്ക്ക് ശേഷം ആരംഭിച്ച പല മെട്രോ പദ്ധതികൾക്കും രണ്ടാംഘട്ട ക്ലിയറൻസ് ലഭിക്കുകയും പദ്ധതികൾ പൂർത്തീകരണത്തിലുമാണ്.

കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെ 11.3 കിലോമീറ്റർ രണ്ടാം ഘട്ടത്തിന് ബോർഡിന്റെ ഔദ്യോഗിക അംഗീകാരമോ മറ്റു നടപടികളോ ഉണ്ടായിട്ടില്ലെന്നും ഹൈബി പറഞ്ഞു.