കിഴക്കമ്പലം: പതിനായിരം മാസ്‌കുകൾ നിർമിച്ച് സൗജന്യമായി വിതരണം ചെയ്യുവാൻ കിഴക്കമ്പലം സെന്റ് ആന്റണീസ് ഫെറോന പള്ളി രംഗത്ത്. പള്ളി പാരിഷ് ഹാളിൽ ഇന്നലെ മുതൽ മാസ്‌ക് നിർമാണം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ പതിനായിരം മാസ്‌കുകൾ വിതരണം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വികാരി ഫാ. ഫ്രാൻസിസ് അരീക്കൽ പറഞ്ഞു. ഇടവകാംഗങ്ങൾ സന്നദ്ധ സേവനം നടത്തിയാണ് മാസ്‌കുകൾ നിർമിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളും പൂർണ ശുചിത്വവും പാലിച്ചാണു മാസ്‌കുകൾ നിർമിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.