കൊച്ചി: കൊച്ചിയുടെ പൈതൃകം കുടികൊള്ളുന്ന രാജേന്ദ്ര മൈതാനം സ്വകാര്യ വ്യക്തിക്ക് കൈമാറാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ബി.ഡി.ജെ.എസ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം കമ്മിറ്റി യോഗം ജില്ല സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ്, വിജയൻ നെരിശാന്തറ, വി.എസ്. രാജേന്ദ്രൻ, മിഥുൻ ഷാജി, ആർ. ഗംഗാധരൻ എന്നിവർ സംസാരിച്ചു.