karthav-
വി.പി. രാമചന്ദ്രൻ കർത്താവ് തൻറെ ക‌ൃഷി തോട്ടത്തിൽ

മൂവാറ്റുപുഴ:കുപ്പച്ചി, ഓലഞ്ഞാലി, കണ്ണക്ക, അടക്കകിളി, തേൻകുരുവി, ഭൂതത്താൻ കീരി, കാക്ക, അണ്ണാൻ, പച്ചക്കിളി ........................തന്റെ തോട്ടത്തിലെത്തുന്ന പക്ഷികളുടെ ഇഷ്ട തോഴനാണ് 86കാരനായ കർത്താവ് സാർ. കർഷകനായ പായിപ്ര വടക്കുംചേരി അകത്തൂട്ട് വി.പി. രാമചന്ദ്രൻ കർത്താവാണ് വീട്ടുമുറ്റത്തെ തോട്ടത്തിലെത്തുന്ന പക്ഷികൾക്ക് ഭക്ഷണവും വെള്ളവും ഒരുക്കി ദിവസവും കാത്തിരിക്കുന്നത്. ഐ.എസ്.ആർ.ഒയിൽ നിന്നും വിരമിച്ച കർത്താവ് സാർ ജെെവകൃഷിയിൽമുഴുകുകയായിരുന്നു.പഴവർഗങ്ങൾക്കൊപ്പം ഔഷധ സസ്യങ്ങളും പൂച്ചെടികളും നിറഞ്ഞതാണ് തോട്ടം.വീട്ടാവശ്യത്തിനുള്ള നെല്ല് , പച്ചക്കറി എന്നിവയോടൊപ്പം ആര്യവേപ്പ്, എരുക്ക്, പനിക്കൂർക്ക, ആടലോടകം, എലവർങ്ങ് , അരളി, പലതരം തുളസി തുടങ്ങിയ ഔഷധ സസ്യങ്ങളും സപ്പോർട്ട, പേരക്ക , കപ്പവഴം, ചക്കപഴം, മാങ്ങപഴം, റംമ്പൂട്ടാൻ, ഫാഷൻ ഫ്രൂട്ട, ചാമ്പങ്ങ, ആലിള പഴം, ആഞ്ഞിലി പഴം തുടങ്ങിയ പഴ വർഗചെടികളും തോട്ടത്തിലുണ്ട്. പാകമായി കിടക്കുന്ന പഴങ്ങൾ ഭക്ഷിക്കാനെത്തുന്ന പക്ഷികളുമായി ചങ്ങാത്തത്തിലാണ് കർത്താവ് സാർ. .പക്ഷികൾക്ക് ആവശ്യമായ കുടിവെള്ളം വിവിധ തരം പാത്രങ്ങളിൽ എപ്പോഴും നിറച്ചുവയ്ക്കും.പകൽ സമയങ്ങളിൽ പക്ഷികളെത്തുന്നതിന് കൃത്യ സമയമുണ്ട്.വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതിന് പ്രത്യേക സമയത്ത്കൂട്ടമായി കിളികൾ എത്തിചേരും.പിന്നീട് വെള്ളം കുടിച്ചും വെള്ളത്തിൽ കളിച്ചും കുളിച്ചും തിമിർക്കുകയായി അവ. പേരെടുത്തു വിളിക്കുമ്പോൾ ഓരോ പക്ഷികളും പറന്ന് അടുത്തെത്തും. പക്ഷികൾ സംസാരിക്കുന്നതും വിളിക്കുന്നതും മനസിലാക്കുവാനും കഴിയും. പക്ഷിക്കൂട്ടങ്ങളെ കെെയുയർത്തിവിളിക്കുന്നതോടെ അവയെല്ലാം ചുറ്റും കൂടുകയായി