പറവൂർ : കോറോണ ജാഗ്രതാ നിർദേശമുള്ളതിനാൽ വൈദ്യുതി ബിൽ അടക്കുന്നതും മറ്റുമുള്ള കാര്യങ്ങൾക്കും കെ.എസ്.ഇ.ബിയുടെ ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അസി. എൻജിനീയർ അറിയിച്ചു. www.kseb.in എന്ന വെബ്സൈറ്റിൽ ക്വിക്ക്പേ മുഖേന വൈദ്യുതി ബിൽ അടയ്ക്കാം. പരാതികൾ അറിയിക്കുന്നതിന് കോൾസെന്റർ നമ്പറായ 1912ൽ വിളിക്കണം.