#ഓഡിറ്റിംഗി​ൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന സാമ്പത്തിക ക്രമക്കേടുകൾ

തൃക്കാക്കര : അജൈവ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭയിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി ഓഡിറ്റിംഗ് വിഭാഗം കണ്ടെത്തി. കരാർ ഉണ്ടാക്കിയ എക്കോ ഗ്രീൻ എന്ന കമ്പനിക്ക് കോടിക്കണക്കിന് രൂപ വഴിവിട്ട് നൽകി. 2017 മുതൽ 2019 വരെ പ്ലാസ്റ്റിക്കുകൾ കൊണ്ടുപോയ ഇനത്തിൽ നഗരസഭ എക്കോ ഗ്രീൻ കമ്പനിക്ക് 2,34, 21,875 രൂപ നൽകി. നഗരസഭക്ക് എക്കോ ഗ്രീൻ കമ്പനി നൽകിയത് 5,42,542 രൂപയും. മാലിന്യ സംസ്കരണത്തിന് സർക്കാർ അംഗീകാരം ഇല്ലാത്തതാണ് കമ്പനി.