കൊച്ചി: എറണാകുളം നിയോജക മണ്ഡലത്തിലെ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കായി 5.35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.ജെ എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നും പ്രാദേശിക വികസനഫണ്ടിൽ നിന്നുമാണ് 5.35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. സമയബന്ധിതമായി നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എറണാകുളം ജനറൽ ആശുപത്രിയിൽ ഡിജിറ്റൽ റേഡിയോഗ്രഫി എക്‌സ് റേ യൂണിറ്റിന് 1.75 കോടി രൂപയും കൊച്ചി നഗരത്തിലെയും ചേരാനല്ലൂർ പഞ്ചായത്തിലെയും വിവിധ റോഡുകളുടെ നവീകരണത്തിന് 1.5 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

ബാക്കി തുക ഈ ആവശ്യങ്ങൾക്ക്

 ചേരാനല്ലൂർ ആയുർവേദ ഹോസ്പിറ്റൽ നിർമ്മാണം - 70 ലക്ഷം

 ചിറ്റൂർ ഗവ.സ്‌കൂളിന്റെ കെട്ടിടം പുനർനിർമ്മാണം - 38 ലക്ഷം

 എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ചുറ്റുമതിൽ, പ്രവേശനകവാടം നിർമ്മാണം- 14.5 ലക്ഷം

 തേവര പെരുമാനൂരിൽ അങ്കണവാടി ആധുനിക നിലവാരത്തിൽ പുനർനിർമ്മാണം- 19.2 ലക്ഷം

 ചാത്യാത്ത് സെന്റ് ജോസഫ് , പൊറ്റക്കുഴി ലിറ്റിൽഫ്ലവർ, ചേരാനലൂർ സെന്റ് മേരീസ് എന്നീ സ്‌കൂളുകൾക്ക് ടോയ്‌ലെറ്റ് സമുച്ചയം നിർമ്മാണം - പത്തുലക്ഷം രൂപ വീതം

 പച്ചാളം പി.ജെ ആന്റണി റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുനർനിർമ്മാണം- 55 ലക്ഷം

 ചേരാനലൂർ സിംപ്‌സൺ റോഡിന് - 32 ലക്ഷം

 അയ്യപ്പൻകാവ് മറിയക്കുട്ടി ജോൺ റോഡ്, കെ.ആർ. പങ്കജാക്ഷൻ റോഡ് - 26 ലക്ഷം

 ചേരാനല്ലൂർ ഹനുമാൻ കോവിൽ റോഡ് ഇന്റർലോക്ക് ടൈൽസ് വിരിക്കുന്നതിന് - 17.50 ലക്ഷം

 കാരക്കാട് തോട്, മാലിന്യം നീക്കി ആഴം വർദ്ധിപ്പിച്ച് സംരക്ഷണഭിത്തി പുനർനിർമ്മിച്ച് നീരൊഴുക്ക് കൂട്ടാൻ- 42 ലക്ഷം

 പുതുക്കലവട്ടം ചങ്ങാടംപോക്ക് തോടിനു സംരക്ഷണഭിത്തി കെട്ടുന്നതിന് - ഏഴ് ലക്ഷം

 സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസ് നിർമ്മാണം- 19.9 ലക്ഷം രൂപ

 കലൂർ-കതൃക്കടവ് റോഡിൽ ശുദ്ധജല വിതരണത്തിന് പൈപ്പ് സ്ഥാപിക്കാൻ- 3.10 ലക്ഷം രൂപ