കൊച്ചി: കൊറോണ വൈറസ് കാരണം പ്രതിസന്ധിയിലായിരിക്കുന്ന തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് (ഹിന്ദ് മസ്ദൂർ സഭ) എച്ച്.എം.എസ് ആവശ്യപ്പെട്ടു. മാസശമ്പളം ലഭിക്കുന്നവർ ഒഴികെയുള്ള മുഴുവൻ തൊഴിലാളികളുടെയും ജീവിതം അനിശ്ചിതത്വത്തിലാണ്. ഈ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം മുഖ്യമന്ത്രി അടിയന്തരമായി വിളിച്ചുചേർക്കണമെന്ന് എച്ച്.എം.എസ് ജനറൽ സെക്രട്ടറി ടോമി മാത്യു ആവശ്യപ്പെട്ടു.