കൊച്ചി : കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ണമാലി ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ ഏപ്രിൽ1, 2, 3 തീയതികളിൽ നടത്താനിരുന്ന ഉത്സവാഘോഷം മാറ്റിവച്ചു. ഉത്സവദിനം നടത്താനിരുന്ന അന്നദാനം, കലാപരിപാടികൾ എന്നിവ മാറ്റിവച്ച് ക്ഷേത്രച്ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനിച്ചതായി ദേവസ്വം സെക്രട്ടറി പി.വി. ഷാജിൽ അറിയിച്ചു.