കൊച്ചി: വേനൽച്ചൂട് കൂടുമ്പോൾ എയർകണ്ടീഷണറുകൾ ഉപയോഗിക്കുന്നത് ആശ്വാസം പകരുമെങ്കിലും കൊറോണയുടെ പശ്ചാത്തലത്തിൽ മുൻകരുതലുകൾ അനിവാര്യം.
•ഫിൽറ്റർ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം ആദ്യം.
• മുറികളിൽ പകൽ വായുസഞ്ചാരം ഉറപ്പാക്കണം. രോഗാണുക്കൾ നശിക്കാൻ സഹായകരമാകും.
• തൊഴിലിടങ്ങളിലും വായുസഞ്ചാരം ഉറപ്പാക്കണം.
എറണാകുളം മെഡിക്കൽ സെന്ററിലെ (ഇ.എം.സി )കൺസൾട്ടന്റ് പൾമനോളജിസ്റ്റ് ഡോ. ശാലിനി വിനോദ്
സൂക്ഷിക്കാൻ
•തണുപ്പ് വൈറസിന് ഗുണം ചെയ്യും. തണുത്ത പാനീയങ്ങളും •ഭക്ഷണവും ഒഴിവാക്കുകയാണ് നല്ലത്.
• ടാക്‌സി ഉൾപ്പെടെ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവർക്ക് നോൺ എ.സിയാണ് നല്ലത്.
• മാസ്‌ക് അണുബാധയുള്ളവർ മാത്രം ധരിച്ചാൽ മതി.
• വീട്ടിൽ തയാറാക്കുന്ന ഭക്ഷണങ്ങളാണ് ഉത്തമം.
• വൈറ്റമിൻ സി അടങ്ങുന്ന നാരങ്ങാനീരുപോലുള്ള പാനീയങ്ങൾ കഴിക്കുക.
• മത്സ്യമാംസാഹാരങ്ങൾ ഒഴിവാക്കേണ്ടതില്ല.
• കൈകൾ വൃത്തിയായി സൂക്ഷിക്കുകയാണ് പ്രധാനം.
തൊണ്ടവേദന, ജലദോഷം, ചെറിയപനി എന്നിവയാണ് വൈറസ് ബാധയുടെ പ്രധാനലക്ഷണങ്ങളെങ്കിലും ചിലരിൽ വയറിളക്കവും വിശപ്പില്ലായ്മയും ഉണ്ടാകും.