കൊച്ചി: കൊറോണജാഗ്രതയുടെ ഭാഗമായി മദ്യശാലകളും വില്പനശാലകളും അടച്ചിടണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു.
കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ ബാറുകൾ അടച്ചിടണമെന്ന ഐ.എം.എയുടെ നിർദ്ദേശം കണ്ടില്ലെന്ന് സർക്കാർ നടിക്കുന്നത് പ്രതിഷേധാർഹമാണ്. മനുഷ്യജീവനേക്കാൾ മദ്യവരുമാനമാണ് വലുതെന്ന നിലപാട് ശരിയല്ലെന്ന് ഭാരവാഹികളായ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, ചാർളി പോൾ എന്നിവർ പറഞ്ഞു.