കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗനിർണയത്തിനും നിവാരണത്തിനും ചികിത്സയ്ക്കും വേണ്ടതായ മാസ്ക്, കൈയുറ, സാനിറ്റൈസർ തുടങ്ങിയവയ്ക്ക് ലാഭം ഉപേക്ഷിച്ച് കഴിയുന്നത്ര വില കുറച്ച് വിൽക്കാൻ തീരുമാനിച്ചെന്ന് ആൾ കേരള സയന്റിഫിക് ആൻഡ് സർജിക്കൽ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. നിയമപ്രകാരമുള്ള എം.ആർ.പിക്ക് മുകളിൽ സാധനങ്ങൾ വാങ്ങുകയില്ലെന്നും വിൽക്കുകയില്ലെന്നും അവർ പറഞ്ഞു. കൊറോണ ഭീഷണിയെ ആരോഗ്യപരിപാലന രംഗം ഒറ്റക്കെട്ടായി നേരിടുന്നതിന് ചുക്കാൻപിടിക്കുന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജയെ അസോസിയേഷൻ അഭിനന്ദിച്ചു.