കൊച്ചി: കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ തേവര സെന്റ് ജോസഫ് സെന്റ് ജൂഡ് ദൈവാലയത്തിൽ വ്യാഴാഴ്ചകളിൽ നടന്നുവരുന്ന വി.യൂദാതാദേവൂസിന്റെ നൊവേന, ബുധനാഴ്ചകളിൽ നൽകുന്ന സഹായങ്ങൾ എന്നിവ നിറുത്തിവെചണചതായി യി വികാരി ഫാ.ജോജി കുത്തുകാട്ട് അറിയിച്ചു.
പ്രധാനപ്പെട്ട അറിയിപ്പുകൾ
മാർച്ച് 31 വരെ വ്യാഴാഴ്ചകളിൽ നടന്നുവരുന്ന വി.യൂദാതദേവൂസിന്റെ നൊവേന ഉണ്ടായിരിക്കുന്നതല്ല.
ഇടദിവസങ്ങളിൽ രാവിലെ 6, 7 വൈകിട്ട് 5.30, ഞായറാഴ്ച രാവിലെ 5.30, 6.30, 8, വൈകിട്ട് 6 എന്നീ സമയങ്ങളിൽ ദിവ്യബലി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ദൈവാലയത്തിൽ നടക്കുന്ന എല്ലാ തിരുക്കർമ്മങ്ങളും www.stjudethevara.org, യുട്യൂബ് ചാനലിലും ലഭിക്കും
ബുധനാഴ്ചകളിൽ നൽകുന്ന ചികിത്സാസഹായം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഉണ്ടായിരിക്കില്ല.
മുൻകരുതൽ എന്ന നിലയിൽ കുടിവെള്ള വിതരണം താത്കാലികമായി നിറുത്തി
ദിവ്യബലി, പ്രാർത്ഥനകൾക്ക് വരുന്നവർ പള്ളിയുടെ സമീപത്ത് സജ്ജീകരിച്ചിരിക്കുന്ന സ്ഥലങ്ങളിൽ വച്ചിട്ടുള്ള സോപ്പുകൾ കൊണ്ട് കൈ കഴുകി ശുചിത്വം പാലിക്കണം
ദൈവാലയ ശുശ്രൂഷകളിൽ പങ്കെടുക്കുന്നവർ കൂട്ടം കൂട്ടമായി നിൽക്കാതെ സ്ഥല സൗകര്യമനുസരിച്ച് വിന്യസിച്ച് നിൽക്കണം.
പ്രായാധിക്യം ഉള്ളവരും രോഗികൾ, കൊച്ചുകുട്ടികൾ, ഏതെങ്കിലും രോഗം ഉണ്ടെന്ന് സംശയമുള്ളവർ സ്വഭവനങ്ങളിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ മതിയാകും
എല്ലാവരും അനുദിന കുടുംബപ്രാർത്ഥനകൾ കുടുംബസമേതം ചൊല്ലണം. കൊറോണ വൈറസ് വ്യാപനത്തിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ വേണ്ടി പ്രാർത്ഥിക്കണം
കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നവരെ ശുശ്രൂഷിക്കുന്ന ഡോക്ടർമാർ മറ്റു ആതുര ശുശ്രൂഷകർ എന്നിവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം