കോലഞ്ചേരി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ബ്രേക്ക് ദി ചെയിൻ പദ്ധതി വിവിധ മേഖലകളിൽ തുടങ്ങി.

പുത്തൻകുരിശ് ട്രാൻസ്‌പോർട്ട് സ്​റ്റാൻഡിൽ സ്​റ്റേഷൻ മാസ്​റ്റർ ഓഫീസിന് സമീപം സാനി​റ്റേഷൻ സൗകരൃം ഏർപ്പെടുത്തി.പുത്തൻകുരിശ് ടൗൺ റസിഡന്റസ് അസോസിയേഷൻ തണൽ റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രവർത്തനം പഞ്ചായത്ത് സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ടി കെ പോൾ ഉദ്ഘാടനം ചെയ്തു.ബോബൻ എൻ.ചാക്കോ,ടി.പി ജോയി,സി.എൻ വത്സലൻ പിള്ള,രാജീവൻ മാഞ്ഞൂരാൻ, ചാക്കോ പി.സി, മനോജ് കാരക്കാട്,സുനിൽ പുത്തൻകുരിശ് തുടങ്ങിയവർ പങ്കെടുത്തു


കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് കോളേജിൽ

സയൻസ് വിഭാഗം അദ്ധ്യാപകരും കുട്ടികളും ചേർന്ന് നിർമ്മിച്ച സാനി​റ്റൈസറും സോപ്പു ലായനിയും സൗജന്യമായി വിതരണം ചെയ്തു. യൂണിവേഴ്‌സി​റ്റി പരീക്ഷകളെഴുതുവാനെത്തുന്ന 1100 വിദ്യാർത്ഥികൾക്കും കോളേജ് കവാടത്തിൽ സാനി​റ്റൈസർനൽകി. സോപ്പു ലായനിഉപയോഗിച്ച് കൈ കഴുകുവാനുള്ള സൗകര്യവുംഏർപ്പെടുത്തി. കുട്ടികൾ നിർമ്മിച്ച മാസ്‌ക്കുകൾ സൗജന്യമായി നൽകി.പ്രതിരോധയജ്ഞം പ്രിൻസിപ്പൽ ഡോ. ഷാജു വർഗീസ് ഉദ്ഘാടനം ചെയ്തു.

പട്ടിമറ്റം കോലാംകുടിയിൽ

നവധാര വായനശാലയും എം.ആർ.എഫ് ടയേഴ്സും ചേർന്നാണ്

സജ്ജീകരണം ഒരുക്കിയത്. പ്രസിഡന്റ് ഷിഹാബ്, എൻ.സി അപ്പു, സെക്രട്ടറി പ്രശാന്ത് പി.നായർ, സജി ഓലിയ്ക്കൽ, എം.ജി രാമചന്ദ്രൻ, രവി കുഴുപ്പിള്ളിയിൽ തുടങ്ങിയവർ സംബന്ധിച്ചു.

പട്ടിമറ്റത്ത്

കുന്നത്തുനാട് ജന മൈത്രി പൊലീസും, കാരുണ്യസ്പർശം പള്ളിക്കര ചാരി​റ്റിയും സംയുക്തമായാണ് പട്ടിമ​റ്റത്ത് പദ്ധതി നടപ്പാക്കിയത്. എസ്.ഐ ടി.കെ മനോജ് ഉദ്ഘാടനം ചെയ്തു. എ.എസ്.ഐ മാരായ കെ.പി ഏലിയാസ് സജീവൻ, എ.പി കുഞ്ഞുമുഹമ്മദ്,ടി.എ മുഹമ്മദ് ബിലാൽ, കെ.എം അലി, അർഷാദ് ബിൻ സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു.

പള്ളിക്കരയിൽ

കുന്നത്തുനാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുന്നത്തുനാട് പഞ്ചായത്തിന്റേയും മോറക്കാല കെ.എ ജോർജ്ജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്ര്രറിയുടെയും ആഭിമുഖ്യത്തിൽ സൗകര്യമൊരുക്കി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.