bajattu
തൃപ്പൂണിത്തുറ നഗര സഭയില്‍ വൈസ് ചെയര്‍ മാന്‍ ഒ .വി സലീം ബജറ്റ് അവതരിപ്പിക്കുന്നു

തൃപ്പൂണിത്തുറ: നഗരസഭ ബസ് ടെർമിനലിന് 85 കോടി രൂപയും മാലിന്യ സംസ്കരണ പ്ളാൻ്റ് സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപയും നീക്കി​വയ്ക്കുന്ന തൃപ്പൂണിത്തുറ നഗരസഭ ബഡ്ജറ്റ് അവതരി​പ്പി​ച്ചു. നഗരസഭയിലെ മാലിന്യം നിറഞ്ഞു കിടക്കുന്ന ജലാശയങ്ങളുടെ പുന:രുദ്ധാരണത്തിന് ഒന്നര കോടി രൂപ,പൊതു വിദ്യാലയങ്ങളുടെ നവീകരണത്തിന് അഞ്ചുകോടി തുടങ്ങി വിവിധ പദ്ധതികൾ വിഭാവന ചെയ്യുന്ന 200,13,84,999 രൂപ വരവും 197,26,74,200 രൂപ ചെലവും 2,87,10,799 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ് ജറ്റ് നിർദ്ദേശങ്ങളാണ് തൃപ്പൂണിത്തുറ നഗരസഭ കൗൺസിലിൽ വൈസ് ചെയർമാൻ ഒ.വി സലിം അവതരിപ്പിച്ചത്. യോഗത്തിൽ ചെയർപേഴ്സൺ ചന്ദ്രികാദേവി അദ്ധ്യക്ഷയായിരുന്നു.

താലൂക്ക് ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റ് സ്ഥാപിക്കുന്നതിന് 45 ലക്ഷം രൂപയും, കോണത്തുപുഴ നവീകരണത്തിന് 75ലക്ഷം രൂപയുംതാലൂക്ക് ആശുപത്രി കാഷ്വാലിറ്റി നവീകരണത്തിന് 15 ലക്ഷം രൂപയും, ട്രോമാകെയർ തുടങ്ങുന്നതിന് 20ലക്ഷം രൂപയും,ബ്ലഡ് ബാങ്ക് ആരംഭിക്കുന്നതിന് ആദ്യഘട്ടത്തിൽ 10ലക്ഷം രൂപയുംഉൾപ്പെടുത്തി. എരൂർ, തിരുവാങ്കുളം, തെക്കുംഭാഗം എന്നിവിടങ്ങളിൽ കളിസ്ഥലം വാങ്ങുന്നതിന് നാല് കോടി രൂപയും ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്ക് ഒരുക്കുന്നതിന് 10 ലക്ഷം രൂപയും പ്ളാസ്റ്റിക് മാലിന്യ സംസ്കരണത്തിന് 45 ലക്ഷം രൂപയും,ഭവന രഹിതർക്ക് വീടും സ്ഥലവും ലഭ്യമാക്കുവാൻ ലൈഫ് പദ്ധതിയുടെ ഭാഗമായി മൂന്നു കോടിയും വകയിരുത്തിയിട്ടുണ്ട്.

കൊറോണ സുരക്ഷാ നടപടികളുടെ ഭാഗമായി എല്ലാവും മാസ്ക് ധരിച്ചാണ് എത്തിയത്.സർക്കാർ അവധികൾക്കു സാദ്ധ്യതയുള്ളതിനാൽ ബഡ്ജറ്റ് ചർച്ച ഉടനെപൂർത്തിയാക്കണമെന്ന് വൈസ് ചെയർമാൻ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം തയ്യാറായില്ല ന്ന് രാവിലെ 11ന് ചർച്ച നടത്തുവാൻ ധാരണയായിയോഗം പിരിഞ്ഞു.