msg
അങ്കമാലിമർച്ചന്റ്സ്അസോസിയേഷൻ ടൗണിൽസ്ഥാപിച്ച വാഷ്ബൂത്ത് നഗരസഭവൈസ് ചെയർമാൻ എം.എസ്.ഗിരീഷ് കുമാർഉദ്ഘാടനംചെയ്യുന്നു.

അങ്കമാലി: അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ടൗൺ ജംഗ്ഷനിൽ വാഷ് ബൂത്ത് സ്ഥാപിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.എസ് ഗിരീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ അദ്ധ്യക്ഷത വഹിച്ചു. ടൗൺ സിഗ്‌നലിനോട് ചേർന്ന് വഴിയാത്രക്കാർക്കും തൊഴിലാളികൾക്കും ഏറെ സൗകര്യപ്രദമായ സ്ഥലത്താണ് കൈകഴുകൽ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. ടൗണിലെ മറ്റുപ്രധാനകേന്ദ്രങ്ങളിലും ഈ സൗകര്യമൊരുക്കുമെന്ന് പ്രസിഡന്റ് എൻ.വി. പോളച്ചൻ അറിയിച്ചു. അസോസിയേഷൻ ഭാരവാഹികളായ ഡാന്റി ജോസ്, ഡെന്നി പോൾ, സി.ഡി. ചെറിയാൻ, എം.ഒ. മാർട്ടിൻ എന്നിവർ സന്നിഹിതരായിരുന്നു.