കൊച്ചി: കൊറോണയെ പ്രതിരോധിക്കാൻ കൊച്ചി സിറ്റി പൊലീസും രംഗത്ത്. ഉപദേശവും മുൻകരുതലും സഹായ ഹസ്‌തവുമായി 525 പൊലീസുകാരാണ് 24 മണിക്കൂറും രംഗത്തുള്ളത്. സ്വയം സുരക്ഷ ആദ്യം ഉറപ്പാക്കിയാണ് പ്രവർത്തനങ്ങൾ. മൂന്നു ദിവസങ്ങളിലായി ഹെൽത്ത് വോളിയന്റർമാരുടെ സഹായത്തോടെ 10,600 പേരെ പരിശോധിച്ചു. പനിയുള്ളവരെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും എറണാകുളം ജനറൽ ആശുപത്രിയിലേക്കും എത്തിച്ചു.

 1

സ്വയം സുരക്ഷ

കൈകൾ കഴുകാൻ സാനിറ്റൈസർ എല്ലാ സ്റ്റേഷനുകളിലും

സ്‌റ്റേഷനുകളിൽ എത്തുന്നവർക്ക് കുടിക്കാൻ വെള്ളം

 പൊലീസുകാർ മാസ്‌ക് ധരിക്കും

2

റെയിൽവേ സ്‌റ്റേഷൻ, ബസ് സ്‌റ്റാൻഡുകളിൽ ഹെൽപ്പ് ഡെസ്‌ക്കുകൾ

ഹെൽത്ത് വളണ്ടിയർമാർക്കൊപ്പം പരിശോധന

പനിയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും

 ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നു

കൊറോണയെക്കുറിച്ച് ബോധവത്‌ക്കരണം

സേവകരായി 525 പൊലീസുകാർ

3

വിദേശികൾക്ക് കൈത്താങ്ങ്

 താമസസൗകര്യം ഒരുക്കും

ആശുപത്രിയിൽ പോകണമെങ്കിൽ എത്തിക്കും

ഡോക്‌ടറുമായി സംസാരിക്കാം.

സേവനം 24 മണിക്കൂറും

4

 ഹെൽപ്പ് ഡെസ്‌ക്കുകൾ

നോർത്ത്, സൗത്ത് റെയിൽവേ സ്‌റ്റേഷനുകൾ

 കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡ്

 വൈറ്റില മൊബിലിറ്റി ഹബ്ബ്

 ബോധവത്ക്കരണവും പ്രതിരോധവുമാണ് ലക്ഷ്യം

രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലെത്തിക്കുകയാണ് പ്രഥമ ദൗത്യം. ഒപ്പം പ്രതിരോധ പ്രവർത്തനങ്ങളും. വിദേശികൾക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകാതെ അവർക്ക് ആവശ്യമായ സഹായം നൽകും. 24 മണിക്കൂറും പൊലീസ് സജ്ജമാണ്.

കെ.ലാൽജി

അസി. കമ്മിഷണർ

എറണാകുളം