ആലുവ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടുങ്ങല്ലൂർ സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കിഴക്കെ കടുങ്ങല്ലൂർ അമ്പലം കവലയിൽ പൊതുജനങ്ങൾക്ക് കൈകഴുകുന്നതിനുള്ള സൗകര്യം ഒരുക്കി. നാല് വാഷ് ബേസിനും വലിയടാങ്കും സജ്ജീകരിച്ചു. ക്ലബ് രക്ഷാധികാരി ശ്രീകുമാർ മുല്ലേപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സി. വിനോദ് അദ്ധ്യക്ഷനായി. എസ്. സുനിൽകുമാർ, ഡിനിൽ, രാജേഷ് സി. അനൂപ്, ശ്രീജിത്ത്, സജി നാട്ടുനിലം, സുബിലാഷ്, സുജിത് കക്കാലിൽ, അരുൺ എന്നിവർ പ്രസംഗിച്ചു. കടുങ്ങല്ലൂർ പഞ്ചായത്തിലെ ആദ്യ കേന്ദ്രമാണ് കിഴക്കെ കടുങ്ങല്ലൂരിൽ ആരംഭിച്ചത്.