കൂത്താട്ടുകുളം: ഇലഞ്ഞി ഗ്രാമപഞ്ചായത്തിന്റെ ബഡ് ജറ്റിൽ 11.31 കോടി രൂപ വരവും 10.93 കോടി രൂപ ചെലവും 38.01 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് .ജിലു സിബി അവതരിപ്പിച്ചബഡ് ജറ്റിൽ
കാർഷിക മേഖല, ഗ്രാമീണറോഡുകൾ, ആരോഗ്യമേഖല, മാലിന്യസംസ്‌കരണം ദുരന്തനിവാരണം, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്കുള്ള പരിചരണം, ലൈഫ് ഭവനപദ്ധതി തുടങ്ങിയ ജനക്ഷേമ പദ്ധതികൾക്ക് പ്രഥമ പരിഗണ നൽകി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോയ്‌സ് മാമ്പിള്ളി ആമുഖ പ്രസംഗം നിർവ്വഹിച്ചു.
ബഡ് ജറ്റ് അവതരണ യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺമാരായ റെജിജോർജ്ജ്, ലീല സുഖവാസ്, . റിയ മനോജ്, വാർഡ് മെമ്പർമാരായ സിജുപുല്ലമ്പ്രയിൽ, ഷാജിവെള്ളപ്ലാക്കിൽ , ജോർജ്ജുകുട്ടി സി എ, അഡ്വ.അന്നമ്മ ആൻഡ്രൂസ്, .സിജി സണ്ണി, പി എ ദേവസ്യ , രതീഷ് എ ആർ, ഷേർളി തെറ്റാലിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിന്ദു ആർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.