കിഴക്കമ്പലം: ബസ് സ്​റ്റാൻഡിനു സമീപത്തെ വനിത ഹോട്ടൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർഅടപ്പിച്ചു. ഇന്നലെ നടന്ന പരിശോധനയിൽ ആഹാരം പാകം ചെയ്യുന്നതിനു സമീപത്ത് എലി മാളങ്ങൾ കണ്ടെത്തി. കുടിവെള്ള സൗകര്യം ഇല്ലെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു. പഞ്ചായത്ത് വക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്ന് വാടക ഇനത്തിൽ രണ്ട്ലക്ഷത്തോളം രൂപ കുടിശിക ലഭിക്കാനുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി പറഞ്ഞു.