മുവാറ്റുപുഴ : ചെലവന്നൂർ കായൽ മണ്ണിട്ട് നികത്തിയതിനെകുറിച്ച് വിജിലൻസ് എസ് പിയോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് കോടതി ഉത്തരവിട്ടു. പത്മസരോവരം പദ്ധതിക്കായി തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് കായൽ നികത്തി പേൾ ഇൻഫ്രാ സ്ട്രക്ച്ചർ പ്രോജക്ട് ലിമിറ്റഡ് എന്ന പേരിൽകെട്ടിടം നിർമ്മിച്ചതിനെകുറിച്ചാണ് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നത്. കൊച്ചി നഗരസഭ മേയർ സൗമിനി ജെയ്ൻ, മുൻ മേയർ ടോണി ചമ്മണ്ണി, സോണി ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (പേൾ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ട് ലിമിറ്റഡ്) മാനേജിംഗ് ഡയറക്ടർ സുധൻഷുകുമാർ, നഗരസഭ സെക്രട്ടറിമാരായ മിനി ആൻറണി, അജിത്ത് പട്ടേൽ, വി.ആർ. രാജു, എ.എസ്. അനുജ, എളംകുളം വില്ലേജ് ഓഫീസർ പ്രീതി, കൊച്ചി നഗരസഭ ടൗൺ പ്ലാനിംഗ് ഓഫീസർമാരായ കെ.എസ്. സുഭാഷ്, കെ.പി. മാത്യു, എൻ.എം. നഹാസ്, പി.ജി. ഗിരിജാദേവി, കെ.ഡി. അജയഘോഷ്, ടൈറ്റസ്, കൊച്ചി നഗരസഭ വൈറ്റില വിഭാഗം അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ കെ.ടി. രാജൻ, പി.ആർ. മോളി, നിസാർ, എസ്.ഡി. രാജേഷ്, പി.എം. ഗോപിനാഥ്, കൊച്ചി നഗരസഭ വൈറ്റില വിഭാഗം ബിൽഡിംഗ് ഇൻസ്‌പെക്ടർമാരായ കെ.എൻ. ജയകുമാർ, എ.കെ. ബഷീർ, കൊച്ചി നഗരസഭ 57ാം ഡിവിഷൻ കൗൺസിലർ ജോൺസൺ എന്നിവർക്കെതിരെ കടവന്ത്ര സ്വദേശി ചെഷയർ ടാർസൻ നൽകിയ ഹർജിയിലാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ബി. കലാംപാഷ ഉത്തരവിട്ടത്. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ എറണാകുളം സെൻട്രൽ റെയ്ഞ്ച് എസ് പിയോട് അന്വേഷണം നടത്തി മെയ് 18നകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

സിആർഇസഡ് സോണിൽ ഉൾപ്പെട്ട അതീവലോല പരിസ്ഥിതി പ്രദേശത്താണ് അനധികൃത കെട്ടിട നിർമ്മാണം

കോച്ചാപ്പിള്ളി തോട് നികത്തി

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ പ്രകാരം നിലമായി കിടന്നിരുന്നസ്ഥലം