കോട്ടയം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, രജിസ്ട്രാർ, പരീക്ഷ കൺട്രോളർ എന്നിവരെ സന്ദർശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഇ മെയിൽ മുഖേന സമീപിക്കാം. സർവകലാശാലയിലേക്ക് നേരിട്ട് വരുന്നത് ഒഴിവാക്കി ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. അത്യാവശ്യ കാര്യങ്ങൾക്ക് സർവകലാശാലയിലെത്തുന്നവർ എൻക്വയറി, പരീക്ഷ ഭവൻ, ഭരണവിഭാഗം ചത്വരം എന്നിവിടങ്ങളിലെ പ്രത്യേക കിയോസ്‌കുകളിലെ സാനിറ്റൈസർ, ഹാന്റ് വാഷ് എന്നിവ ഉപയോഗിച്ച് കൈ വൃത്തിയാക്കിയശേഷമേ ഓഫീസിൽ കയറാവൂ.