തോപ്പുംപടി: കൊറോണജാഗ്രതയെ തുടർന്നുള്ള നിയന്ത്രണങ്ങൾ റേഷൻ വ്യാപാരികളെവലയ്ക്കുന്നു. ബയോമെട്രിക് മെഷീനിൽ വിരൽ പതിപ്പിച്ച് ഉപഭോക്താക്കൾ റേഷൻ വാങ്ങുന്ന സംവിധാനം അധികാരികൾ ഒഴിവാക്കി.എന്നാൽ കഷ്ടപ്പാട് വ്യാപാരികൾക്കാണ് .കാർഡ് പതിക്കണം, എൺപത് ശതമാനം കാർഡുടമകളുടെ ഫോണും ലിങ്ക് ചെയ്തിട്ടില്ല.പത്ത് ശതമാനം പേർക്ക് ഫോൺ ഇല്ല. പത്ത് ശതമാനം ഉപഭോക്താക്കൾക്ക് ഒടി പി നമ്പർ നോക്കാൻ അറിയില്ല. ഇതെല്ലാം കടക്കാരൻ തന്നെ ചെയ്യണം. പിന്നെ എന്ത് സുരക്ഷയാണ് റേഷൻ കടക്കാർക്കുള്ളത്.മന്ത്രി മുതൽ ആർ.ഐ വരെ ഇവരുടെെ ബുദ്ധിമുട്ട് അറിയുന്നുണ്ടോ? കടക്കാർ ചോദിക്കുന്നു. ഇതിലും ഭേദം ഇപോസിൽ വിരൽ അമർത്തി റേഷൻ നൽകുന്നതാണ്. കടയിൽ ഉപഭോക്താക്കളെ കൂടുതൽ സമയം നിർത്താതെ മാനുവൽ രജിസ്ട്രർ എഴുതി തയ്യാറാക്കാനോ ബുക്കിൽ ഒപ്പിടിക്കാനോ സാധിക്കില്ല. പണം നേരിട്ട് വാങ്ങാതെ ഏതെങ്കിലും ബാഗിൽ സൂക്ഷിക്കുക,അകലം പാലിച്ച് ഭക്ഷ്യസാധനങ്ങൾ നൽകുക, ഹാൻഡ് സാനിറ്റൈസർ, മാസ്ക് എന്നിവ എല്ലാ കടകളിലും എത്തിക്കുക.തുടങ്ങിയ കാര്യങ്ങളാണ് റേഷൻ വ്യാപാരികൾ മുന്നോട്ട് വെക്കുന്നത്.കൂടാതെ ഈ മാസം റേഷൻ വിഭവങ്ങൾ സൗജന്യമായി നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.