മൂവാറ്റുപുഴ:എം.വി.ഐ.പി കായനാട് ഉപകനാലിൽ നിന്നുള്ള കൈത്തോടിന്റെ പുനർനിമ്മാണം നടത്തി വെള്ളം തുറന്നു വിട്ടത് കർഷകരുൾപ്പെടെയുള്ള നൂറു കണക്കിനാളുകൾക്ക് ആശ്വാസമായി.മാറാടി ഗ്രാമ പഞ്ചായത്തിലെ 3,11,12 വാർഡുകളിലുള്ളവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. മൈനർ ഇറിഗേഷന്റെകീഴിലുള്ള 4.5 കിലോമീറ്റർ ദൈർഘ്യമുള്ള കൈത്തോട് കല്ലും മണ്ണും മാലിന്യങ്ങളും നിറഞ്ഞ് ഉപയോഗ ശൂന്യമായ നിലയിലായിരുന്നു.ഇതോടെ ചന്തപ്പാറ, ശൂലം, നാലാം മൈൽ, ഉദയ നഗർ, കോട്ടമല തുടങ്ങിയിടങ്ങളിലെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമായി.കൈത്തോട്ടിലൂടെ വെള്ളമെത്തിയതോടെ പ്രദേശത്തെ കിണറുകളടക്കമുള്ള ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്ന സ്ഥിതിയിലാണ്. വേനക്കാലങ്ങളിൽ ദൈനം ദിനാവശ്യം നിറവേറ്റുന്നതിനാവശ്യമായ വെള്ളത്തിനായി ആളുകൾ നെട്ടോട്ടത്തിലായിരുന്നു.