കൊച്ചി: ബ്രേക്ക് ദ ചെയിൻ കാമ്പെയിന് പിന്തുണ പ്രഖ്യാപിച്ച് വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റൽ നിർമിച്ച കോവിഡ് 19 സംഗീത ശില്പം പുറത്തിറക്കി.
കൊറോണയെ പ്രതിരോധിക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകളും ഓർമ്മപ്പെടുത്തലുകളുമാണ് ആൽബം വിഷയമാക്കിയത്. ശരത് മോഹനാണ് ആൽബത്തിന്റെ സംവിധാനവും സംഗീതവും നിർവ്വഹിച്ചത്. ഗാനരചന ചലച്ചിത്ര സംവിധായകൻ ജോൺ ഡിറ്റോ നിർവഹിച്ചു. പിന്നണി ഗായകൻ സുധീപ് കുമാറാണ് ഗാനം ആലപിച്ചത്. ജോൺ ഡിറ്റോ, ശരത് മോഹൻ, , ഷീ മീഡിയാസ് മാനേജിംഗ് ഡയറക്ടർ സുജ കെ.എസ് പരിപാടിയിൽ പങ്കെടുത്തു.