തൃക്കാക്കര: കൊറോണ ജാഗ്രതാ മുന്നറിയിപ്പ് നിലനിൽക്കെ ജില്ലയിൽ കളള് ഷാപ്പ് ലേലം നടത്തിയത് പ്രതി​ഷേധത്തി​ൽ മുങ്ങി​. ഇന്നലെ രാവിലെ കളക്ടറേറ്റ് കോൺഫ്രൻസ് ഹാളി​ൽ നി​റയെ ആളുമായി​

എ.ഡി.എം കെ.ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ ലേലം ആരംഭിക്കാനൊരുങ്ങിയതോടെ എൻ.ജി.ഓ അസോസിയേഷൻ പ്രതി​ഷേധവുമായെത്തി​. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചെങ്കിലും പ്രതിഷേധം തുടർന്നപ്പോൾ നടപടികൾ തൽക്കാലത്തേക്ക് നി​റുത്തി​.

പി​ന്നീട് കച്ചേരി​പ്പടി​യി​ലെ എക്സൈസ് ഡെപ്യൂട്ടി കമീഷണർ ഓഫീസി​ലേക്ക് ലേലം മാറ്റുകയായി​രുന്നു. ഇവിടേയ്ക്കും പ്രതിഷേധവുമായി യൂത്ത് കോൺഗ്രസുകാർ എത്തിയതോ‌ടെ അൽപ്പനേരം നടപടി​കൾ തടസപ്പെട്ടു.

ജില്ലയിലെ വിവിധ റേഞ്ചുകളിൽപ്പെടുന്ന 112 ഗ്രൂപ്പുകളിലെ 641 കളള് ഷാപ്പുകളുടെ ലേലമാണ് നടക്കുന്നത്.മട്ടാഞ്ചേരി, ഞാറയ്‌ക്കൽ ഗ്രൂപ്പുകൾ ഒഴികയുള്ളവ ലേലത്തിൽ പോയതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു. ഇന്നും ലേലം തുടരും.