p-p-avarachan
ഭാരതീയ ദലിത് കോൺഗ്രസ്സ് കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽവാഹനം തൂക്കിലേറ്റിയുള്ള പ്രതിഷേധം ഐ. എൻ. റ്റി. യു. സി. ജില്ല ജനറൽ സെക്രട്ടറി പി. പി. അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി : പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കൂട്ടി അടിക്കടിയുണ്ടാകുന്ന വില വർദ്ധനയിൽ പ്രതിഷേധിച്ച് ഭാരതീയ ദലിത് കോൺഗ്രസ് കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനം തൂക്കിലേറ്റി പ്രതിഷേധിച്ചു .ഐ. എൻ. ടി​. യു. സി. ജില്ല ജനറൽ സെക്രട്ടറി പി. പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് പി. പി. ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. ജോബി മാത്യു, ഏ റ്റി. അജിത്കുമാർ, എൽദോപാത്തിക്കൽ, റ്റി. കെ. സാബു, കെ. ജെ. മാതു, ഷാജി കീച്ചേരിൽ, മഹേഷ് കുമാർ, പോൾ. കെ. പോൾ, കെ.കെ.പ്രതാപൻ, ജോസ് അലിയാട്ടുകുടി, പി.കെ.രാജു, മാതൂ വർഗീസ, .ബെന്നി കാരികുടി, പി. റ്റി. പ്രദീപ് എന്നിവർ പ്രസംഗിച്ചു.