കൂത്താട്ടുകുളം: ബ്രേക്ക് ദ ചെയിൻകാമ്പയിന്റെ ഭാഗമായി
ആശുപത്രിയിലും, സ്വകാര്യ ബസ് സ്റ്റാൻഡ്, പോലീസ് സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്തുടങ്ങി യസ്ഥലങ്ങളിലും പ്രത്യേക കൈ കഴുകൽ കേന്ദ്രങ്ങൾ തുടങ്ങി.
സ്വകാര്യ സ്റ്റാന്റിലെ അനൗൺസ്മെന്റ് തൊഴിലാളികളാണ് കൈകഴുകൽ കേന്ദ്രം തുടങ്ങിയത്.നഗരസഭ ആരോഗ്യ കാര്യ സമിതി അദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. അരുൺ വി.മോഹൻ, സൂരജ് പി.ജോൺ, എം.വി.കണ്ണൻ എന്നിവർ സംസാരിച്ചു.പോലീസ് സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാന്റ് ഭാഗങ്ങളിൽ കൂത്താട്ടുകുളം റോട്ടറി ക്ലബ്ബാണ് പദ്ധതി നടപ്പാക്കിയത്. രാമപുരം കവലയിൽ വ്യാപാരി വ്യവസായി സമിതി സ്ഥാപിച്ച ഹാൻഡ് വാഷിംഗ് പോയിന്റ് സമിതി സെക്രട്ടറി പി.പി. ജോണി ഉദ്ഘാടനം ചെയ്തു. ബിജു സി.കെ, ദീപേഷ് കൊള്ളിമാക്കിൽ, കിഷോർ പി.കെ,ജയൻ,ലതിക രെജീഷ്, സന്ധ്യ ബിജു എന്നിവർ സംസാരിച്ചു.