നെടുമ്പാശേരി: കൃഷിവകുപ്പിന്റെ 'ജീവനി പദ്ധതി'യുടെ ഭാഗമായി ചെങ്ങമനാട് കൃഷിഭവനിൽ കറിവേപ്പ്, മുരിങ്ങ, അഗത്തി ചീര, കോവൽ, പപ്പായ തുടങ്ങിയ വിവിധയിനം തൈകൾ സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശേരി വിതരണം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ മേരി ശില്പ. കെ തോമസ് പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ഏല്യാസ്, പി.ആർ. രാജേഷ്, മനോജ് പി മൈലൻ, കെ.പി. വത്സമ്മ, സുഷമ ബാലൻ തുടങ്ങിയവർ സംസാരിച്ചു.