തൃക്കാക്കര: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിഭിന്ന ശേഷിക്കാർക്ക് മുച്ചക്ര വാഹനവിതരണം നടത്തി.രാജഹംസം പദ്ധതിയിയുടെ ഭാഗമായി നടത്തിയ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അഡ്വ.ബി.എ അബ്ദുൽ മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൻ പി.എസ് ഷൈല,എ.പി സുബാഷ്,ഷീബ ജോസ്,സൗമ്യ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിപ്രകാരം 41 പേർക്കാണ് മുച്ചക്ര വാഹനവിതരണം നടത്തിയത്,ഇതുവരെ 83 വാഹനങ്ങൾ വിതരണം ചെയ്തതായി അധികൃതർ വ്യക്തമാക്കി