ആലുവ: ജലവിതരണ പൈപ്പുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആലുവ നഗരം, ചൂർണിക്കര, കീഴ്മാട് പഞ്ചായത്തുകൾ തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ന് മുതൽ ഭാഗികമായി കുടിവെള്ള വിതരണം മുടങ്ങും. ജലക്ഷാമം രൂക്ഷമായതിനാൽ ചൂർണിക്കര പഞ്ചായത്തിലെ പല ഭാഗങ്ങളിലും ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രമേ ജലവിതരണം ഉണ്ടാവുകയുള്ളുവെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.