മൂവാറ്റുപുഴ:നഗരസഭ ഒന്നാം വാർഡിൽ നവീകരണം പൂർത്തിയാക്കിയ മണിയംതോട് റോഡിൻറെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.കെ.ബാബുരാജ് ,മുൻനഗരസഭ ചെയർപേഴ്‌സൺ മേരി ജോർജ് തോട്ടം, മുൻനഗരസഭ വൈസ്‌ചെയർമാൻ ആനീസ് ബാബുരാജ്, മുൻ കൗൺസിലർ പി.കെ.നവാസ്, കെ.ജി.ആൻറണി, ജോർജ്.ജെ.തോട്ടം, വി.എസ്.മത്തായി, വി.എം.വിജയൻ, ആരിഫ് യൂസഫ്, എം.എ.ജോജി എന്നിവർ സംമ്പന്ധിച്ചു. എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 13 ലക്ഷം ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്.