വൈപ്പിൻ : മുനമ്പം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി ചെറായി ജംഗ്ഷനിൽ യാത്രക്കാർക്ക് കൈ ശുചീകരിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തി. പൊതുജനങ്ങൾ ഈ സൗകര്യം നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടുതൽ കേന്ദ്രങ്ങളിൽ സൗകര്യം ഏർപ്പെടുത്തുമെന്നും ഇതുമായി സഹകരിക്കാൻ സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും മുന്നോട്ടുവരണമെന്ന് മുനമ്പം പൊലീസ് അഭ്യർത്ഥിച്ചു. എസ്. ഐ മാരായ വി ബി അബ്ദുൽറഷീദ്, മുരളീധരൻ, എ എസ് ഐ സിജു, പ്രിൻസി എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
സർക്കാരിന്റെ ബ്രേക്ക് ദി ചെയിൻ കാമ്പയിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ചെറായി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൂറിസ്റ്റ് കേന്ദ്രമായ ചെറായി ബീച്ചിലും പ്രധാനപ്പെട്ട അഞ്ച് ബസ് കാത്തുനിൽപ്പ് കേന്ദ്രങ്ങളിലും കൈ ശുചീകരണ ബൂത്തുകൾ സ്ഥാപിച്ചു. കാമ്പയിന്റെ ഉദ്ഘാടനം സി.പി.എം എൽ.സി സെക്രട്ടറി കെ.ആർ. ഗോപി നിർവഹിച്ചു. വി.ബി. സായന്ത്, വി.ബി. സേതുലാൽ, ജിഷ്ണുചന്ദ്രൻ, കെ.കെ. രാജേഷ്, വി.ടി. സൂരജ്, ടി.ആർ. രാജേഷ്, പ്രവീണ ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ ഇത്തരം ബൂത്തുകൾ സ്ഥാപിക്കുമെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു.
എടവനക്കാട് പഞ്ചായത്തിലെ നേതാജി റോഡിൽ നേതാജി റസിഡൻസ് അസ്സോസിയേഷൻ തുടങ്ങിയ ഹാൻഡ് വാഷ് കിയോസ്‌ക് പഞ്ചായത്ത് പ്രസിഡന്റ് കെ യു ജീവൻമിത്ര ഉത്ഘാടനം ചെയ്തു. വിനോദ് കരോളിൽ , മുല്ലക്കര സക്കറിയ, എം ബി ഷെറീഫ് , ടി കെ ബാബു , എ എം ജലീൽ എന്നിവർ പ്രസംഗിച്ചു.