ആലുവ: ആലുവ റെയിൽവേ സ്റ്റേഷൻ ടാക്സി ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നിർദ്ധനർക്കായി അരിക്കിറ്റുകൾ വിതരണം ചെയ്തു. കീഴ്മാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.ആർ. അംബുജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. കൺട്രോൾ റൂം എസ്.ഐ മുഹമ്മദ് കബീർ മുഖ്യാതിഥിയായിരുന്നു