ആലുവ: കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുമ്പോഴും സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും പൂട്ടാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് (ജേക്കബ്) പ്രവർത്തകർ ബീവറേജസ് ഔട്ട്‌ലെറ്റിനു മുന്നിൽ മാസ്‌കുകൾ വിതരണം ചെയ്ത് പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറക്കൽ, ഡയസ് ജോർജ്, ഫെനിൽ പോൾ, താരദാസ്, വിജയൻ, നൗഫൽ എന്നിവർ നേതൃത്വം നൽകി.