ഫോർട്ടുകൊച്ചി: പൈതൃക നഗരിയിൽ എത്തുന്ന വിദേശികളെ മാത്രം ലക്ഷ്യം വെച്ച് സർവീസ് നടത്തിയിരുന്ന കൊച്ചിയിലെ ഓട്ടോക്കാർ ഇന്ന് അവരെ കാണുമ്പോൾ ഓടിയൊളിക്കുകയാണ്. വിരലിൽ എണ്ണാവുന്ന വിദേശികളേ ഇന്ന് ഫോർട്ടുകൊച്ചിയിലും പരിസരത്തും ഉള്ളൂ.വിദേശികളുടെ ഓട്ടത്തിന് വേണ്ടി മണിക്കൂറുകളോളം കൊച്ചി തുറമുഖത്ത് കപ്പൽ അടുക്കുന്ന സ്ഥലത്തും ഹോം സ്റ്റേ യുടെ മുന്നിലും ഓട്ടത്തിനായി കാത്ത് കെട്ടി ഇരുന്നവരായിരുന്നു ഈ ഓട്ടോക്കാർ. കൊറോണ ഭീതിയെ തുടർന്ന് സ്വദേശികളുടെ ഓട്ടം പോലും കിട്ടുന്നില്ല. ഫോർട്ടുകൊച്ചിയിൽ നിന്നും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടം വിളിച്ച വിദേശ വനിതയിൽ നിന്നും രണ്ടായിരം രൂപ വരെഓട്ടോചാർജ് വാങ്ങിയ സംഭവം കൊച്ചിയിലുണ്ടായി.പിന്നീട് ജോ.ആർ.ടി.ഒ ക്ക് വിദേശ വനിത പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടിയിരുന്നു .