ആലുവ: നിത്യേന അന്യസംസ്ഥാനക്കാരുൾപ്പെടെ പതിനായിരക്കണക്കിന് പേർ വന്നുപോകുന്ന ആലുവ റെയിൽവേ സ്റ്റേഷനും കൊറോണ ഭീതിയെ തുടർന്ന് കാലി. രാവിലെയും വൈകിട്ടുമെല്ലാം പതിവായി ഉണ്ടാകുന്ന തിരക്കൊന്നുമില്ലാതെ പ്ളാറ്റ് ഫോം വിജനമായി കിടക്കുകയാണ്. സാധാരണ ഉണ്ടാകുന്ന യാത്രക്കാരുടെ നാലിനൊന്ന് ഭാഗം പോലും എത്തുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ഇതേത്തുടർന്ന് റെയിൽവേക്ക് മാത്രമല്ല ലക്ഷങ്ങൾ വാടക നൽകുന്ന റെയിൽവേ സ്റ്റേഷനിലെ കച്ചവടക്കാരും ആയിരക്കണക്കിന് രൂപ പെർമിറ്റ് ഫീസ് നൽകുന്ന ടാക്സി ഡ്രൈവർമാരുമെല്ലാം പ്രതിസന്ധിയിലാണ്.
സാമ്പത്തിക പ്രയാസം നേരിടുന്ന ടാക്സി ഡ്രൈവർമാർക്ക് കഴിഞ്ഞദിവസം ടാക്സി വെൽഫെയർ അസോസിയേഷൻ അരിക്കിറ്റുകൾ വിതരണം ചെയ്തിരുന്നു.