നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെയെത്തിയ നാല് അന്താരാഷ്ട്ര വിമാനങ്ങളിലെ 43 യാത്രക്കാരെ കൊറോണ രോഗ ലക്ഷണങ്ങളെ തുടർന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ദുബായ് 23, ഷാർജ 9, ദോഹ 7, ബഹറി​ൻ 4 എന്നി​വി​ടങ്ങളി​ൽ നി​ന്നാണ് യാത്രി​കർ എത്തി​യത്. ആലുവ ജില്ലാ ആശുപത്രിയിലും കളമശേരി മെഡിക്കൽ കോളേജിലുമാണ് ഇവർ.