മൂവാറ്റുപുഴ:മികച്ച സാമൂഹ്യ പ്രവർത്തകയ്ക്കുള്ള ഡോ.അബേദ്കർ പുരസ്‌കാരത്തിന് ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.ചിന്നമ്മ ഷൈൻ അർഹയായി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മൂവാറ്റുപുഴ ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ്,, ആരക്കുഴ കോഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡംഗം എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുള്ള ചിന്നമ്മ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് ആരക്കുഴ ഡിവിഷനിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.